2023-24 വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് യോഗം ചേര്‍ന്നു. യോഗം ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് ഗ്രൂപ്പ് രൂപം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ യോഗം അംഗീകരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രൂപംനല്‍കിയ ആരോഗ്യ മേഖലയിലെ സഞ്ചരിക്കുന്ന ആശുപത്രി പദ്ധതിയായ കനിവ്, മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക്, സെക്കണ്ടറി പാലിയേറ്റീവ് യൂണിറ്റ് എന്നിവ അടുത്ത വര്‍ഷത്തിലും തുടരണമെന്ന് ഗ്രാമയോഗം നിര്‍ദ്ദേശിച്ചു. കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ആസുത്രണ സമിതിയംഗം മംഗലശ്ശേരി നാരായണന്‍ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ചര്‍ച്ചകള്‍ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി.പി ബാലചന്ദ്രന്‍ ക്രോഡീകരിച്ചു.
വെള്ളമുണ്ടഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ശങ്കരന്‍ മാസ്റ്റര്‍, എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ്, ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. വിജോള്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. കല്യാണി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജോയ്സി ഷാജു, തിരുനെല്ലി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ രാധാകൃഷ്ണന്‍, ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍മാരായ പി.കെ. അമീന്‍, സല്‍മ മോയിന്‍, രമ്യ താരേഷ്, ഇന്ദിര പ്രേമചന്ദ്രന്‍, ബി.എം വിമല, വി. ബാലന്‍, പ്ലാന്‍-കോര്‍ഡിനേറ്റര്‍ എ.വി റോഷ്നി തുടങ്ങിയവര്‍ സംസാരിച്ചു.