സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി.) യുടെ നേതൃത്വത്തിൽ സ്‌കൂൾ കുട്ടികളുടെ ഗണിതശാസ്ത്രത്തിലുള്ള കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള ന്യൂമാറ്റ്‌സ് (NuMATS) പദ്ധതിയിലേക്ക് തെരെഞ്ഞെടുക്കുന്നതിന് 2021-22 അധ്യയന വർഷം 6, 7 ക്ലാസുകളിൽ പഠിച്ചിരുന്ന കുട്ടികളുടെ സംസ്ഥാനതല അഭിരുചി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എസ്.സി.ഇ.ആർ.ടി. വെബ്‌സൈറ്റിൽ (www.scert.kerala.gov.in) പരീക്ഷാഫലം ലഭ്യമാണ്.