2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കായി നടത്തപ്പെട്ട മസ്റ്ററിങ്ങിൽ, ഹോം മസ്റ്ററിങ്ങിനായി അപേക്ഷ നൽകിയിരുന്നവരിൽ ഇതുവരെ ബയോമെട്രിക് മസ്റ്ററിങ് പൂർത്തിയാക്കാത്തതും നിലവിൽ പെൻഷൻ ലഭിക്കുന്നതുമായ ഗുണഭോക്താക്കൾക്ക് സ്വന്തം ചെലവിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിങ് പൂർത്തിയാക്കുന്നതിന് ഫെബ്രുവരി 20 വരെ സമയം അനുവദിച്ചു. നിശ്ചിത സമയത്തിൽ ബയോമെട്രിക് മസ്റ്ററിങ് പൂർത്തിയാക്കാത്തവരുടെ പെൻഷൻ തടയും. തുടർന്ന് എല്ലാ മാസവും മസ്റ്ററിങ്ങിനായി സമയം അനുവദിച്ചിട്ടുള്ള ഒന്നു മുതൽ 20 വരെ തീയതികളിൽ (പെൻഷൻ ബിൽ പ്രോസസിങ്ങിനായി സേവന സൈറ്റ് ക്ലോസ് ചെയ്യുന്നതിനു മുൻപുള്ള കാലയളവ്) ബയോമെട്രിക് മസ്റ്ററിങ് പൂർത്തിയാക്കുന്ന മുറയ്ക്ക് പെൻഷൻ പുനഃസ്ഥാപിച്ചു നൽകും.