കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ ഡിസ്‌ക്) നടപ്പാക്കുന്ന ‘ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു ആശയം’ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു.വയനാട് ജില്ലാ ആസൂത്രണ സമിതി അംഗം എ.എന്‍ പ്രഭാകരന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ജില്ലാ കോഡിനേറ്റര്‍ പി.എം റിജില, കില ആര്‍.പി എം.ആര്‍. പ്രഭാകരന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ‘പണിയ വിഭാഗത്തിലെ രോഗാതുരതയും അകാല മരണവും’ എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ സീനത്ത് വൈശ്യന്‍, സി.എം അനില്‍കുമാര്‍, സെക്രട്ടറി ബീന വര്‍ഗീസ്, ജിഷ്ണു രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
