പ്രിയദര്‍ശിനി ടീ എസ്റ്റേറ്റിന്റെ പഞ്ചാരക്കൊല്ലി യൂണിറ്റില്‍ പ്രവര്‍ത്തിച്ച് വരുന്ന വികാസ്‌വാടിയില്‍ പൂര്‍ത്തീകരിച്ച നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നബാര്‍ഡ് ജനറല്‍ മാനേജര്‍ ആര്‍. ശങ്കര്‍നാരായണന്‍ നിര്‍വഹിച്ചു. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു. വികാസ്‌വാടി നവീകരണം, വെയ്റ്റിംഗ് ഏരിയ, കോമ്പൗണ്ട്‌വാള്‍ എന്നിവയുടെ നിര്‍മ്മാണം, ഇന്റര്‍നെറ്റ് കണക്ഷന്‍, ഹെല്‍ത്ത് മോണിറ്ററിംഗ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. നബാര്‍ഡ് ആര്‍.ഐ.പി.എഫ് പദ്ധതി പ്രകാരം 6,02,937 രൂപ ചിലവഴിച്ച് നിര്‍മ്മിതികേന്ദ്രയാണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.എ ഫാത്തിമ്മ, നബാര്‍ഡ് ഡി.ഡി.എം ജിഷ വടക്കുംപറമ്പില്‍, സെക്രട്ടറി എ.ടി സുധാ കുമാരി, ഭരതന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
