കല്‍പ്പറ്റ നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്ന വണ്‍ സ്‌കൂള്‍ വണ്‍ ഗെയിം ഫ്യൂച്ചര്‍ ഇന്ത്യ ക്യാമ്പയിന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ തുടക്കമായി. നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് പരിശീലനം ഉദ്ഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.കെ ശിവരാമന്‍ അധ്യക്ഷത വഹിച്ചു. മുണ്ടേരി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ടി സജീവന്‍, എസ്.കെ.എം.ജെ പ്രിന്‍സിപ്പല്‍ എം.കെ അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫുട്ബോള്‍, ബാസ്‌ക്കറ്റ്ബോള്‍, സോഫ്റ്റ് ബോള്‍ എന്നീ കായികയിനങ്ങള്‍ക്ക് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലും, ഹോക്കി, നെറ്റ്ബാള്‍ ബേസ് ബോള്‍ എന്നീ കായികയിനങ്ങള്‍ക്ക് മുണ്ടേരി ജി.വി.എച്ച്.എസ്.എസിലുമാണ് പരിശീലനം.