കാൽവരിമൗണ്ടിൽ ജനുവരി 21 മുതൽ 30 വരെ നടക്കുന്ന ജില്ലയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെയും ടൂറിസം ഫെസ്റ്റിന്റെയും ഭാഗമായി ചൊവ്വാഴ്ച മൃഗസംരക്ഷണ സെമിനാർ സംഘടിപ്പിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം റിന്റാമോൾ വർഗീസ് സെമിനാർ ഉദ്ഘാടനം ചെയ്തു. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ് അധ്യക്ഷത വഹിച്ചു. തങ്കമണി വെറ്റിനറി സർജൻ ഡോ. ധനേഷ് കൃഷ്ണൻ വിഷയാവതരണം നടത്തി. വളർത്ത് മൃഗങ്ങളെയും ഓമന മൃഗങ്ങളെയും സംരക്ഷിക്കുന്നതിനെക്കുറിച്ചും മൃഗങ്ങളുടെ പ്രത്യുൽപാദനപ്രക്രിയയിൽ അണുബാധകൾ ഉണ്ടാകാതെ സൂക്ഷിക്കുവാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും വിവിധ മൃഗസംരക്ഷണ പരിപാലന രീതികൾ സംബന്ധിച്ചും മുരിക്കാശ്ശേരി വെറ്റിനറി സർജൻ ഡോ. റോമിയോ സണ്ണി ക്ലാസ് നയിച്ചു.

കാമാക്ഷി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സോണി ചൊള്ളാമഠം, കാമാക്ഷി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷെർളി ജോസഫ്, ജിന്റു ബിനോയി, ചെറിയാൻ കട്ടക്കയം, കെ എസ് എസ് പി യു പ്രസിഡന്റ് ടോമി കൂത്രപ്പള്ളി, ഫെസ്റ്റ് കമ്മിറ്റി അംഗങ്ങളായ ജോർജുകുട്ടി നിധിയിടത്തുകുന്നേൽ, ജോജോ ജോസഫ് കൊല്ലക്കൊമ്പിൽ, കട്ടപ്പന ഫീൽഡ് ഓഫീസർ മുസ്തഫ വള്ളിക്കാവിൽ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.