പെരുവയൽ പഞ്ചായത്തിലെ എടപ്പുനത്തിൽ-വളപ്പിൽ താഴം- ശ്രീദുർഗ്ഗ ഭഗവതി ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു. പെരുവയൽ ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ 3.35 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് എം.കെ സുഹറാബി റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ് അനീഷ് പാലാട്ട് അധ്യക്ഷത വഹിച്ചു. മെമ്പർമാരായ പ്രീതി, വിനോദ് എളവന, പി.വി മജീദ്, ഉസ്മാൻ, സതീഷ് കുമാർ പെരിങ്ങളം, വാർഡ് വികസന സമിതി കൺവീനർ സേതുമാധവൻ തുടങ്ങിയവർ പങ്കെടുത്തു.