വേളം ഗ്രാമപഞ്ചായത്ത് 2023 -24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ സെമിനാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബാബു അധ്യക്ഷനായി.
അടിസ്ഥാനസൗകര്യം, ആരോഗ്യം, കാർഷികം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകാൻ സെമിനാറിൽ തീരുമാനിച്ചു. പദ്ധതി രൂപീകരണത്തിനായി വിവിധ ഗ്രൂപ്പുകളിലായി ചർച്ചകളും നടന്നു.
വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സറീന നടുക്കണ്ടി കരട് പദ്ധതി അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി. സൂപ്പി മാസ്റ്റർ, ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സുമ മലയിൽ, ആസൂത്രണ സമിതി വൈസ് ചെയർമാൻ വി.കെ.അബ്ദുള്ള, പഞ്ചായത്ത് സെക്രട്ടറി ടി.കെ. റഫീഖ് നിർവ്വഹണ ഉദ്യോഗസ്ഥർ, ആസൂത്രണസമിതി അംഗങ്ങൾ, വർക്കിങ്ങ് ഗ്രൂപ്പ് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.