സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഫെബ്രുവരി ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ഇടുക്കി ജില്ലയിലെ കർഷകർക്കായി സിറ്റിങ് നടത്തും. ഇടുക്കി-പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ നടത്തുന്ന സിറ്റിങ്ങിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യൂ പങ്കെടുക്കും.

രാവിലെ 9ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ ഹാജരാകുന്നതിനായി നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതമെത്തണം.