സംസ്ഥാന സർക്കാർ ജില്ലയിൽ നടപ്പാക്കിയ വികസന- ക്ഷേമ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയുമായി ഫോട്ടോ പ്രദർശനത്തിന് തുടക്കം. സിവിൽ സ്റ്റേഷൻ ലോബിയിൽ മന്ത്രി പി. രാജീവ് ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്തു. ചെല്ലാനത്തെ ടെട്രാപോഡുകൾ, വാട്ടർ മെട്രോ, തേവര സാമൂഹികാരോഗ്യ കേന്ദ്രം, എഴുത്തച്ഛൻ പുരസ്കാര വിതരണം, സംരംഭക മഹാസംഗമം, നോർക്ക കരിയർ ഫെയർ തുടങ്ങിയ ആ കർഷകങ്ങളായ നിരവധി ചിത്രങ്ങളാണ് പ്രദർശനത്തിലുള്ള്. ഫെബ്രുവരി 4 വരെയാണ് പ്രദർശനം.

അറിയാം പറയാം നാട്ടിലെ നല്ല കാര്യങ്ങൾ എന്ന ആശയം അടിസ്ഥാനമാക്കിയാണ് ഫോട്ടോ പ്രദർശനം ഒതുക്കിയിരിക്കുന്നത്.എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, ഉമ തോമസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് സനിത റഹിം, ജില്ലാ കളക്ടർ ഡോ. രേണു രാജ്, ജില്ലാ വികസന കമ്മീഷണർ ചേതൻ കുമാർ മീണ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഉപഡയറക്ടർ ചന്ദ്രഹാസൻ വടുതല, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.