ഏലൂർ നഗരസഭാ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുകയും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് വെള്ളിയാഴ്ച (ജനുവരി 27) നിർവഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി മുഖ്യാതിഥി ആകും.

ദേശീയ ആരോഗ്യ ദൗത്യം 55 ശതമാനവും നാഷണൽ മിനറൽ ഡെവലപ്മെൻറ് കോർപ്പറേഷൻ (എൻ.എം.ഡി.സി) 45 ശതമാനവും തുക ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി സുജിൽ, വൈസ് ചെയർപേഴ്സൺ ലീലാ ബാബു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എസ്.ശ്രീദേവി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, നഗരസഭാ സെക്രട്ടറി പി.കെ സുഭാഷ്, ഏലൂർ മെഡിക്കൽ ഓഫീസർ ഡോ. വിക്ടർ ജോസഫ് കൊറയ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.