എക്സൈസ് വകുപ്പ് കേരള വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിയില്ലാ തെരുവ് പരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് നടത്തിയ ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി.

പ്രദർശനത്തിൽ ജില്ലയിൽ സർക്കാർ നടപ്പിലാക്കിയ വിവിധ വികസന പ്രവർത്തനങ്ങളുടെ ചിത്രങ്ങളാണ് ഒരുക്കിയത്. ലഹരിയില്ലാ തെരുവ് പരിപാടിയിലെത്തിയ കുട്ടികളും, അധ്യാപകരും കാണികളുമായി നിരവധി പേരാണ് പ്രദർശനം കാണാനെത്തിയത്.

സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സമാപനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് നടത്തുന്ന പരിപാടിയാണ് ‘ലഹരിയില്ലാ തെരുവ്’. ഐ ആന്റ് പി ആർ ഡിക്ക് ഒപ്പം വിവിധ വകുപ്പുകളും പരിപാടിയുടെ ഭാഗമായി. പരിപാടിയോടനുബന്ധിച്ച് ബീച്ചിൽ കലാസന്ധ്യയും ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.