എടവക ഗ്രാമപഞ്ചായത്തിന്റെ ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് തയ്യാറാക്കിയ പദ്ധതി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക ടൂറിസം ഗ്രാമസഭ ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് അധ്യക്ഷത വഹിച്ചു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനകളായ ‘ഇക്വേഷന്‍’, ‘കബനി’, ആര്‍ട്‌സ് ആന്റ് ഡിസൈന്‍ സ്ഥാപനമായ ‘ സൃഷ്ടി’ എന്നിവരുമായി സഹകരിച്ചാണ് ടൂറിസം പ്രോജക്ടുകള്‍ക്കും വ്യത്യസ്ഥ മാതൃകകള്‍ക്കും ഗ്രാമപഞ്ചായത്ത് രൂപം നല്‍കുന്നത്. പദ്ധതി നടത്തിപ്പിനും മേല്‍നോട്ടത്തിനുമായി ടൂറിസം ക്ലബ്ബുകൾക്ക് രൂപം നല്‍കും.
ഒന്നാം ഘട്ടത്തില്‍ ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പയിങ്ങാട്ടിരിയില്‍ 1.25 ഏക്കര്‍ സ്ഥലത്ത് പാര്‍ക്ക് നിര്‍മിക്കും. കുളം നവീകരണം, ഹെറിറ്റേജ് മ്യൂസിയം, ലേഡീസ് ഫിറ്റ്‌നെസ് സെന്റര്‍, ആംഫി തീയ്യേറ്റര്‍, ഫെസിലിറ്റേഷന്‍ സെന്റര്‍, ശുചി മുറികള്‍, കുട്ടികളുടെ പാര്‍ക്ക്, കോഫി ഷോപ്പ്, തനത് ഉല്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങള്‍ എന്നിവയും സജ്ജമാക്കും. ഹോം സ്റ്റേ സൗഹൃദ പഞ്ചായത്ത്, ഫാം ടൂറിസം, അനുഭവവേദ്യ ടൂറിസം, ഗ്രാമീണ ടൂറിസം, ഹെറിറ്റേജ് ടൂറിസത്തിന്റെ ഭാഗമായുള്ള പുഴയോര നടത്തം, ജല കായികവിനോദങ്ങള്‍, റിവര്‍ ഫെസ്റ്റ് എന്നിവയ്ക്കും പദ്ധതിയില്‍ മുന്‍ഗണന നല്‍കും
ജനപ്രതിനിധികളായ ജെന്‍സി ബിനോയി, ഷിഹാബ് അയാത്ത്, സൃഷ്ടി ഫാക്കല്‍റ്റി അംഗങ്ങളായ നരേന്ദ്ര രഘുനാഥ്, ഡോ. ശതരൂപ ഭട്ടാചാര്യ, ഫാ.ജെയിംസ് ചക്കിട്ടക്കുഴി, എം.ഗംഗാധരന്‍, കെ.എം.ഷിനോജ്, പി.സി. സനത്ത്, അയൂബ് തോട്ടോളി, എ.ബാലകൃഷ്ണന്‍, കെ.എഫ്.തോമസ്, ജോസഫ് പള്ളത്ത്, കെ.ദാവൂദ്, ലത മനോജ്, സെക്രട്ടറി എന്‍. അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.