ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പോഷകാഹാര പ്രദര്‍ശനവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ബത്തേരി സര്‍വജന ഹൈസ്‌കൂളില്‍ നടന്ന പോഷകാഹാര പ്രദര്‍ശനം ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് വി.എന്‍ ഷാജി അധ്യക്ഷത വഹിച്ചു.
ആരോഗ്യകരമായ ഭക്ഷണ രീതി വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ബത്തേരി താലൂക്ക് ഡയറ്റീഷ്യന്‍ ഷാക്കിറ സുമയ്യ ‘നല്ല ആരോഗ്യത്തിന് ആരോഗ്യകരമായ ഭക്ഷണ രീതി’ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരവും സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ്ജ് കോടാനൂര്‍, താലൂക്ക് ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ വിദ്യ, എം.എല്‍.എച്ച്.ബി നഴ്സ് ജോമ്നാ ജോര്‍ജ്ജ്, സ്‌കൂള്‍ അദ്ധ്യാപകരായ ബീന ജോയ്, വി.സി ജിസോമോള്‍, ബിനു ജോസഫ്, ആശാ പ്രവര്‍ത്തകരായ പ്രതിഭ ബൈജു, എം.വി റുബീന തുടങ്ങിയവര്‍ പങ്കെടുത്തു.