എടവക ഗ്രാമ പഞ്ചായത്ത് 2022 -’23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ‘ ജെന്‍ഡര്‍ സൗഹൃദ എടവക ‘പദ്ധതിയുടെ ഭാഗമായി വാര്‍ഡ് തല ജാഗ്രത സമിതികള്‍ പുനസംഘടിപ്പിച്ച് ഭാരവാഹികള്‍ക്ക് ജാഗ്രത സമിതി – പെണ്‍ സുരക്ഷയ്ക്ക് എന്ന പേരില്‍ ശില്പശാല സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് അധ്യക്ഷത വഹിച്ചു. ശില്‍പശാലയില്‍ ജാഗ്രത സമിതി പ്രവര്‍ത്തകര്‍ക്കായി തയ്യാറാക്കിയ കൈപ്പുസ്തകം പ്രസിഡന്റ് പ്രകാശനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ജെന്‍സി ബിനോയി, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് അയാത്ത്, ജനപ്രതിനിധികളായ ഗിരിജ സുധാകരന്‍, സി.സി സുജാത, ലത വിജയന്‍, ഐ.സി.ഡി.എസ് സൂപ്രവൈസര്‍ പി. എസ് സുമിത, കെ അതുല്യ തുടങ്ങിയവര്‍ സംസാരിച്ചു. ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ സി.കെ ദിനേശന്‍, ജില്ലാ വനിത സംരക്ഷണ ഓഫീസര്‍ മായ എസ്.പണിക്കര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ സി.വിജേഷ് കുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളെടുത്തു.