തൂണേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന “എന്റെ വിദ്യാലയം, വീട്, നാട്” പദ്ധതിയുടെ ഭാഗമായി അധ്യാപക ശിൽപ്പശാല തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 97 വിദ്യാലയങ്ങളുടെയും സഹകരണത്തോടെയാണ് എന്റെ വിദ്യാലയം, വീട്,നാട് എന്ന പേരിൽ ശുചിത്വ വിദ്യാലയം മാതൃകാ പദ്ധതി നടപ്പിലാക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് അധ്യാപകർക്ക് ശിൽപ്പശാല സംഘടിപ്പിച്ചത്. ഒരോ വിദ്യാലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർ ശിൽപ്പശാലയിൽ പങ്കെടുത്തു.
12 ഗ്രൂപ്പുകളായി തിരിഞ്ഞ് നടപ്പിൽ വരുത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് അധ്യാപകർ ചർച്ച നടത്തി. ഇതിൻ്റെ കൈപ്പുസ്തകം ഉടൻ പുറത്തിറക്കി വിദ്യാലയങ്ങൾക്ക് കൈമാറും.

പദ്ധതിയുടെ പ്രചരണാർത്ഥം എ.കെ ഹരിദാസൻ എഴുതി വിജയൻ കല്ലാച്ചി ചിട്ടപ്പെടുത്തി അഷിക അശോകൻ, രാജേഷ് കല്ലാച്ചി എന്നിവർ ആലപിച്ച ഗാനം മന്ത്രി പ്രകാശനം ചെയ്തു. മാതൃകാ ശുചിത്വ പ്രവർത്തനം നടത്തിയ കല്ലാച്ചി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥി പി.വി കാർത്തികിനെ ചടങ്ങിൽ മന്ത്രി അനുമോദിച്ചു. പദ്ധതി നടത്തിപ്പിനുള്ള രൂപരേഖ സാമൂഹ്യ പ്രവർത്തകൻ മണലിൽ മോഹനൻ അവതരിപ്പിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ്  പ്രസിഡൻ്റ് ടി.കെ അരവിന്ദാക്ഷൻ, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.പത്മിനി ടീച്ചർ, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.കെ ജ്യോതി ലക്ഷ്മി, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുരയ്യ ടീച്ചർ,  സ്ഥിരം സമിതി അധ്യക്ഷൻമാരായ ബിന്ദു പുതിയോട്ടിൽ, കെ.കെ ഇന്ദിര, രാജൻ കപ്പള്ളി, നാദാപുരം എ.ഇ.ഒ വിനയരാജ്, ബിപിഒ ഇൻ ചാർജ്ജ് നാസർ മാസ്റ്റർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ രാജൻ, നവകേരള മിഷൻ റിസോഴ്‌സ് പേഴ്സൺ കുഞ്ഞിരാമൻ, എ.കെ ഹരിദാസൻ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജ സ്വാഗതവും പ്രാജക്ട് കോഡിനേറ്റർ ശ്രീജേഷ് നന്ദിയും പറഞ്ഞു.