രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രശ്നോത്തരി മത്സരത്തിന്റെ സമ്മാനദാനം നിർവഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ ‘ഗാന്ധി പ്രശ്നോത്തരി’ എന്ന പേരിൽ സംഘടിപ്പിച്ച മത്സരത്തിന്റെ സമ്മാനവിതരണം ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ നിർവഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ സഹകരണത്തോടെ ഗാന്ധി സ്മാരക നിധിയും ബാലുശ്ശേരി സർവ്വോദയം ട്രസ്റ്റും ചേർന്നാണ് ജനുവരി 26 ന് പ്രശ്നോത്തരി സംഘടിപ്പിച്ചത്.

യു.പി വിഭാഗം മത്സരത്തിൽ കുറുന്തൊടി യു.പി.എസ്സിലെ ഭഗത് തെക്കേടത്ത് ഒന്നാം സമ്മാനവും ഉള്ള്യേരി എ.യു.പി.എസ്സിലെ ഗൗതം എസ് നാരായൺ രണ്ടാം സമ്മാനവും നേടി. കൊയിലാണ്ടി പുളിയൻഞ്ചേരി യു.പി സ്കൂളിലെ എസ്.ആർ ഇഷാനികയ്ക്കാണ് മൂന്നാം സമ്മാനം. പാർവണ പ്രശാന്ത്, വേദിക സി.കെ, നിവേദ്യ സി.കെ, അർച്ചന ആർ.വി, മിത്ര കിനാത്തിൽ, അമൻ ഫയാസ്.കെ എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.

എൽ പി വിഭാഗം പ്രശ്നോത്തരി മത്സരത്തിൽ തുരുത്യാട് എ.എൽ.പി.എസ്സിലെ ഹന മഹറിൻ ഒന്നാം സമ്മാനം നേടി. ആവിലോറ എം.എം.എ.യു പി.സ്കൂളിലെ സ്നിഗ്ദ്ധ എ.പി രണ്ടാം സമ്മാനം നേടി. അത്തോളി ജി.എം.യു.പി.എസ്.വേളൂരിലെ ജോതിക-എസ്.ആർ മൂന്നാം സമ്മാനവും കരസ്ഥമാക്കി. സ്വാതി. പി, സിയോന-വി, ആത്മിക, റിഥുൻ എസ്, ചന്ദ്ര ലക്ഷ്മി, സർവാഗ്- ബി.എസ് എന്നീ വിദ്യാർഥികൾ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.

ഹൈസ്കൂൾ വിഭാഗം പ്രശ്നോത്തരി മത്സരത്തിൽ കൊളത്തൂർ ജി.എം.ജി.എച്ച്.എസ്.എസ് വിദ്യാർത്ഥി നിവേദ് വി.എസ് ഒന്നാം സമ്മാനവും മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ യഥുനന്ദ് ആർ.പി രണ്ടാം സമ്മാനവും കരസ്ഥമാക്കി. ചക്കാലക്കൽ എച്ച്.എസ്.എസ് വിദ്യാർത്ഥി ദിയ ഫാത്തിമ മൂന്നാം സമ്മാനം നേടി. പൂജ -സി.കെ, ശ്രീശൃത, അർപ്പിത് എച്ച്, നിഹാരിത എസ്, അമൻ വിനോദ്, ഫൈസാൻ ആശിഖ് എന്നീ വിദ്യാർത്ഥികൾ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി.

ബാലുശ്ശേരി ഗാന്ധി പാർക്കിൽ നടന്ന പരിപാടിയിൽ സർവ്വോദയം ട്രസ്റ്റ് ചെയർമാൻ കെ.പി മനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. റിട്ട.ഡി ഇ ഒ എം.രഘുനാഥ്, ഗാന്ധി സ്മാരക നിധി സെക്രട്ടറി ബാലൻ മാസ്റ്റർ, സർവ്വോദയം ട്രസ്റ്റ് കൺവീനർ ഭരതൻ പൂത്തൂർവട്ടം, മനോജ് കുന്നോത്ത്, കെ.പി ബാലൻ, രവീന്ദ്രൻ, ടി.എ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.