​കോഴിക്കോട് ​ഗവ. ബീച്ച് ആശുപത്രിയിലെ നവീകരിച്ച മോർച്ചറിയുടെ ഉദ്ഘാടനം തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. മോർച്ചറിയിലേക്കുള്ള ഉപകരണങ്ങളും മന്ത്രി ചടങ്ങിൽ കെെമാറി. ​ഗുഡ് വിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവൃത്തികൾ നടത്തിയത്.

ചടങ്ങിൽ ആശുപത്രി ജൂനിയർ സൂപ്രണ്ട് കെ.എം സച്ചിൻ ബാബു അധ്യക്ഷത വഹിച്ചു. പി.സിക്കന്തർ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.എം.ഒ സി.ബി ശ്രീജിത്ത്, എ.ആർ.എം.ഒ ഡോ. മുനവർ റഹ്മാൻ, എൽ.എസ്.ആന്റ് ടി എ.വി അ​ഗസ്റ്റിൻ, വി.വി അബ്ദു റഹിമാൻ, പി.എം മുഹമ്മദ് അഷ്റഫ്, സിദ്ദിഖ് കുറ്റിക്കാട്ടൂർ തുടങ്ങിയവർ സംസാരിച്ചു. അബ്ദുള്ളകോയ കണ്ണൻകടവ് സ്വാ​ഗതവും ഫോറൻസിക് മെഡിസിൻ ജൂനിയർ കൺസൾട്ടന്റ് ഡോ. കെ മൃദുലാൽ നന്ദിയും പറഞ്ഞു