അസാപ് പാലക്കാട് യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാകുന്നതിന് വേണ്ട ഗുണങ്ങള്‍ നല്‍കുക, മികച്ച കരിയര്‍ തെരഞ്ഞെടുക്കാന്‍ യുവാക്കളെ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന വിജയപ്രദാന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം കെ. പ്രേംകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. ലക്കിടി-പേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ്, അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ അനീഷ് വിജയ്, അസാപ് ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് മാനേജര്‍ പി. ഗോപകുമാര്‍, സിപ്പെറ്റ് സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ലിബിന്‍ റോബര്‍ട്‌സ്, കിന്‍ഫ്ര പാര്‍ക്ക് മാനേജര്‍ എ.എസ് അനീഷ്, ലക്കിടി-പേരൂര്‍ വാര്‍ഡ് അംഗം അനില്‍, സിപ്പെറ്റ് അഡ്മിന്‍ ഇന്‍ ചാര്‍ജ് മനോജ് എന്നിവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് അസാപ് ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിപ്പെറ്റിന്റെ കോഴ്‌സ് പഠിച്ച് വിദേശത്ത് ജോലി ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓഫര്‍ ലെറ്റര്‍ വിതരണവും നടന്നു.
