കൃഷി വകുപ്പ് നടത്തുന്ന വൈഗ 2023 ൽ വിവിധ വിഷയങ്ങളിൽ കാർഷിക സെമിനാറുകൾ സംഘടിപ്പിക്കുന്നു. കാർഷിക ധനകാര്യവും സംരംഭകത്വവും, കാർഷികോൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ അധിഷ്ഠിത ഉൽപ്പാദനം, ട്രൈബൽ അഗ്രികൾച്ചർ ടെക്‌നോളജികൾ, ഡിജിറ്റൽ അഗ്രിക്കൾച്ചർ, കാർബൺ ന്യുട്രൽ കൃഷി, കാർഷിക സ്റ്റാർട്ടപ്പുകൾ, സംരംഭകത്വ വികസനം സംബന്ധിച്ച വിഷയങ്ങൾ, ചെറുധാന്യങ്ങളുടെ സാദ്ധ്യതകൾ, തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി 25 മുതൽ മാർച്ച് 2 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലാണ് പരിപാടി നടക്കുന്നത്. സെമിനാറുകളിൽ പങ്കെടുക്കുന്നതിന് www.vaigakerala.com വഴി രജിസ്റ്റർ ചെയ്യാം. ബന്ധപ്പെടേണ്ട നമ്പർ: 9447212913, 9383470150.