കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഫെബ്രുവരി 20 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടിയത്. എൻ.വി. കൃഷ്ണവാര്യർ സ്മാരക വൈജ്ഞാനിക പുരസ്‌കാരം, കെ.എം. ജോർജ് സ്മാരക ഗവേഷണ പുരസ്‌കാരം, എം.പി. കുമാരൻ സ്മാരക വിവർത്തന പുരസ്‌കാരം എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. ഒരു ലക്ഷം രൂപയാണ് ഓരോ വിഭാഗത്തിനും നൽകുന്ന അവാർഡ്.
