കോട്ടയം:ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിൽ കോട്ടയം ജില്ലയിലെ തൊഴിൽരഹിതരായ 18നും 45നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് കേക്ക് മേക്കിങ്ങ്, ടു വീലർ മെക്കാനിക്, മൊബൈൽ ഫോൺ റിപ്പയർ ആൻഡ് സർവീസ് കോഴ്സുകളിലേക്ക് സൗജന്യമായി പരിശീലനം നല്കുന്നു. അതോടൊപ്പം ബാങ്ക് വായ്പക്കുള്ള സാങ്കേതിക സഹായവും നൽകും. താൽപര്യമുള്ളവർ ഫെബ്രുവരി 28നു മുമ്പായി രജിസ്റ്റർ ചെയ്യുക. ഫോൺ ;0481-2303307,2303306: ഇ-മെയിൽ rsetiktm@sbi.co.in