തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 28 ന് നടക്കും. ജില്ലയില്‍ പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡായ തായ്മറ്റത്താണ് ഉപതിരഞ്ഞെടുപ്പ്. പോത്താനിക്കാട് ഗവ. എല്‍പി സ്‌കൂളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ആകെ 755 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്. വോട്ടെണ്ണല്‍ മാര്‍ച്ച് ഒന്നിന് നടക്കും.
മൂന്ന് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ആംആദ്മി പാര്‍ട്ടിയുടെ കെ.കെ. പ്രഭ, കോണ്‍ഗ്രസ് (ഐ) സ്ഥാനാര്‍ഥി വി.കെ. രാജു, സിപിഐ(എം) സ്ഥാനാര്‍ഥി സാബു മാധവന്‍ എന്നിവരാണ് മത്സരിക്കുന്നത്. പഞ്ചായത്തംഗം വി.കെ. രാജന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.