വെച്ചൂർ ഗ്രാമപഞ്ചായത്തിൽ ലോക ജലദിനം ആചരിച്ചു. എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ കുട്ടനാട്, ഹരിത കേരളം മിഷൻ , മാന്നാനം കെ ഇ കോളേജ് കെമിസ്ട്രി വിഭാഗം എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ പ്രതിനിധി ജിബിൻ തോമസ് സ്വാഗതം ആശംസിച്ചു. ഹരിത കേരളം മിഷൻ സീനിയർ റിസോഴ്സ്പേഴ്സൺ അജിത് കുമാർ ജലദിന സന്ദേശം നൽകി. മാന്നാനം കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലിറ്റി ജോസഫ്, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജെസ്റ്റി തോമസ്, വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, നവകേരളം കർമപദ്ധതി ഇന്റേൺ നാസിയ നസീർ എന്നിവർ സംസാരിച്ചു. യോഗത്തിൽ വാർഡ് അംഗങ്ങൾ, അസിസ്റ്റന്റ് സെക്രട്ടറി, സിഡിഎസ് ചെയർപേഴ്സൺ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
