സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളക്കട ഗ്രാമപഞ്ചായത്ത് മൂന്ന്, 15 വാര്‍ഡുകളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മിച്ച രണ്ട് കാര്‍ഷികകുളങ്ങളുടെ ഉദ്ഘാടനം കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി ഇന്ദുകുമാര്‍ നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത ഗോപകുമാര്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ആര്‍ രശ്മി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ അജി, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍ മോഹനന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കോട്ടയ്ക്കല്‍ രാജപ്പന്‍, സജി കടുക്കാല, കെ രതി, പി ബി ബീന, സാലിമോള്‍, പ്രസാദ് യോഹന്നാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.