ലോകത്തിന്റെ പല ഭാഗങ്ങളിലും ജനാധിപത്യം തകരുകയും ഫാസിസ്റ്റ് ഭരണകൂടം ശക്തി പ്രാപിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ജീവന്‍ പണയപ്പെടുത്തി യഥാര്‍ത്ഥ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഗോള്‍ബല്‍ മീഡിയ ഫെസ്റ്റിവലില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.