ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യമേഖലകളിലെ അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ മാര്‍ച്ച് 29 ന് മോക്ക് ഇന്റര്‍വ്യൂ (പ്രീ ഇന്റര്‍വ്യു പ്രോസസ്) സംഘടിപ്പിക്കുന്നു. തൊഴിലവസരങ്ങളുടെ പുതിയ മേഖലകള്‍, പ്രായോഗികമായി ഇന്റര്‍വ്യൂ എങ്ങനെ അഭിമുഖീകരിക്കാം, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, മാര്‍ക്കറ്റിങ് ജോലികള്‍, ഹ്രസ്വകാല കോഴ്സുകള്‍, പ്രാക്ടിക്കല്‍ അഭിമുഖ സെഷന്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കാന്‍ താത്പര്യമുള്ള പ്ലസ് ടു മുതല്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ മാര്‍ച്ച് 29 ന് രാവിലെ 10 ന് ചിറ്റൂര്‍ സി.ഡി.സിയില്‍ നേരിട്ടെത്തണമെന്ന് എപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്ട്രേഷന്‍ സ്ലിപ് കൊണ്ടുവരണം. ഫോണ്‍: 04923 223297.