തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സമാഹരിച്ച ചങ്ങാതിപ്പൊതികൾ ആലപ്പുഴ ചെങ്ങന്നൂരിലെ 10 സ്‌കൂളുകളിലെ കൂട്ടുകാർക്കു സ്‌നേഹ സമ്മാനമായി. ചങ്ങാതിപ്പൊതികളുമായി ഇന്നലെ (സെപ്റ്റംബർ 07) രാവിലെ ആലപ്പുഴയിലേക്കു തിരിച്ച വാഹനം എം.എൽ.എ ഹോസ്റ്റലിനു സമീപം വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ ഫഌഗ് ഓഫ് ചെയ്തു.

ബാലസാഹിത്യ ഇൻസിറ്റിയൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, ബാലസംഘം സംസ്ഥാന കൺവീനർ എം. പ്രകാശൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി മടത്തറ സുഗതൻ ട്രഷറർ, ജി.എൽ. അരുൺ ഗോപി, സംസ്ഥാന ട്രഷറർ ജി. രാധാകൃഷ്ണൻ, ജില്ലാ. എക്‌സിക്യൂട്ടിവ് അംഗങ്ങളായ വി. രാമലക്ഷ്മണൻ, എസ്.കെ. അരുൺ എന്നിവർ സംബന്ധിച്ചു.