സി-ഡിറ്റിൽ ലാബ് അസിസ്റ്റന്റ് തസ്തികയിൽ ജോലി നോക്കുന്ന പട്ടിക വിഭാഗക്കാരിയെ അതേ സ്ഥാപനത്തിലെ മൊറ്റൊരു ജീവനക്കാരി ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ കേസെടുത്തു. ഇക്കാര്യത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സി-ഡിറ്റ് ഡയറക്ടർക്ക് നിർദേശം നൽകി. വിഷയത്തിൽ ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ ഫോർട്ട് എ.സി.പിക്കും കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസിനും നിർദേശം നൽകി.
