ഹജ്ജ് തീർത്ഥാടകരുടെ ക്ഷേമത്തിനായി സൗദി അറേബ്യയിലെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ പ്രവർത്തിക്കുന്നതിന് ഉദ്യോഗസ്ഥരിൽ നിന്ന് താത്പര്യത്രം ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിൽ പ്രവർത്തിക്കുന്നതും കേന്ദ്ര സർക്കാരിന്റെ ഡയറക്ടർ/ഡെപ്യൂട്ടി സെക്രട്ടറി തലത്തിലുമുള്ള 25 നും 50 നും മധ്യേ പ്രായമുള്ള മുസ്ലിം സമുദായത്തിലെ ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകാം.

             ജീവനക്കാർ സമ്മതപത്രവും വിശദമായ ബയോഡേറ്റയും സഹിതം വകുപ്പ് മേധാവിയുടെ ശുപാർശയോടെ ഏപ്രിൽ 3ന് വൈകിട്ട് 5നകം അപേക്ഷ പൊതുഭരണ വകുപ്പ് (എസ്.എസ്), മെയിൻ ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ് എന്ന വിലാസത്തിൽ നേരിട്ടോ gadss@kerala.gov.in ലേക്കോ സമർപ്പിക്കണം.