അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജൈമോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണം , ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ,വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കല്‍ തുടങ്ങി വിപുലമായ പ്രവര്‍ത്തനങ്ങളുമായാണ് പഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിരിക്കുന്നത്. ജൂണ്‍ 30ന് മുന്നോടിയായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വകുപ്പുകളെയും പൊതുജനങ്ങളെയും സംയോജിപ്പിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.

ചപ്പാത്ത് ടൗണില്‍ സംഘടിപ്പിച്ച ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജോമോന്‍ വെട്ടിക്കാലയില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സവിത ബിനു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുമോദ് ജോസഫ്, ബി ബിനു, ഷൈമോള്‍ രാജന്‍, ലിസി കുര്യാക്കോസ്, സെല്‍വകുമാര്‍, എം വര്‍ഗീസ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ രജിത ഷാജന്‍, ക്ലര്‍ക്ക് സുനില്‍ കുമാര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.