മൂന്നാളം ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷം പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. നിരവധി കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന സ്‌കൂളാണ് മൂന്നാളം ഗവണ്‍മെന്റ് എല്‍പി സ്‌കൂളെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷയായിരുന്നു.
ഹെഡ്മിസ്ട്രസ് ലീന വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍ഡോവ്മെന്റ് വിതരണം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അലാവുദ്ദീന്‍ നിര്‍വഹിച്ചു. കൗണ്‍സിലര്‍ അനിതാദേവി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സീമാദാസ്, ബ്ലോക്ക് പ്രോജക്ട് ഓഫീസര്‍ റ്റി. സൗദാമിനി,എസ് എസ് ജി കണ്‍വീനര്‍ ലക്ഷ്മി മംഗലത്ത്, ബീഗം എ മുഫീദ, റവ. ഫാ ഷിജു ബേബി, പ്രശാന്ത് ചന്ദ്രന്‍ പിള്ള, ബിനു പി രാജന്‍, റ്റി.ജി. കുര്യന്‍, കെ. സദാനന്ദന്‍, കെ. ഓമന, എ .ബി.അനുപമ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു.