സംസ്ഥാന സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പ് തടിയൂര്‍ ഗവണ്‍മെന്റ് മോഡല്‍ എല്‍പി സ്‌കൂളില്‍ ഒരു കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പഴയ കെട്ടിടം കാലപ്പഴക്കം മൂലം ജീര്‍ണാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് 2021-22 പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.
അയിരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലച്ചേരി, ബ്ലോക്ക് മെമ്പര്‍മാരായ സൂസന്‍ ഫിലിപ്പ്, വി. പ്രസാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിക്രമന്‍ നാരായണന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിജയശ്രീ, അനിത കുറുപ്പ്, അംബുജാഭായ്, സ്‌കൂള്‍ എച്ച്എം എ.അര്‍. സുമ, പിടിഎ പ്രസിഡന്റ് മനില ചന്ദ്രന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രസീന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.