എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെ ഭാഗമായി കോടംതുരുത്ത് ഗവണ്‍മന്റ് വി.വി.എച്ച്.എസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഖോ ഖോ ജേഴ്സിയും അനുബന്ധ കളി ഉപകരണങ്ങളും വിതരണം ചെയ്തു. ലഹരി പദാര്‍ഥങ്ങള്‍ ഉപേക്ഷിച്ച് കായിക വിനോദങ്ങള്‍ ലഹരിയാക്കി അതുവഴി ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂളിലെ ഖോ ഖോ ടീമംഗങ്ങള്‍ക്കാണ് ജേഴ്‌സി നല്‍കിയത്.
എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ജയകുമാര്‍, സ്‌കൂള്‍ പ്രധാനാധ്യാപിക പി. ബിന്ദുലേഖ എന്നിവര്‍ ചേര്‍ന്നാണ് ജേഴ്സി വിതരണം ചെയതത്. ചടങ്ങില്‍ തുറവൂര്‍ ബി.ആര്‍.സി. കായിക അധ്യാപകന്‍ സി.പി. ലതിന്‍ജിത്ത്, വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ എസ്.വി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കടുത്തു. തുടര്‍ന്ന് സൗഹൃദ മത്സരം സംഘടിപ്പിച്ചു.