കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ കൊല്ലം ആശ്രാമം മൈതാനത്ത് ഏപ്രില്‍ 27 മുതല്‍ മെയ് ഏഴ് വരെ സംഘടിപ്പിക്കുന്ന ദേശിയ സരസ് മേളയിലേക്ക് ലോഗോയും ടീം സോങ്ങും ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ലോഗോയ്ക്ക് 5000 രൂപയും ടീം സോങ്ങിന് 3000 രൂപ വീതവും ക്യാഷ് പ്രൈസ് നല്‍കും. തീം സോങ്, ലോഗോ, പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഏപ്രില്‍ അഞ്ചിന് വൈകിട്ട് അഞ്ചിനകം saraskollam2023@gmail.com വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0474 2794692.
