കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് വിരമിച്ചു. ചുരുങ്ങിയ കാലയളവില്‍ ജില്ലയിലെ പ്രധാന ആരോഗ്യ സ്ഥാപനങ്ങളെ ദേശീയ നിലവാരത്തിലെത്തിക്കുന്നതിനും ദേശീയ അംഗീകാരങ്ങള്‍ നേടുന്നതിനും പ്രാപ്തമാക്കിയതില്‍ നിര്‍ണായ പങ്ക് വഹിച്ച വ്യക്തിയാണ് ഡോ ജേക്കബ് വര്‍ഗീസ്.

ബി എസ് സി, എം ബി ബി എസ്, എം ഡി (കമ്യൂണിറ്റി മെഡിസിന്‍) ബിരുദങ്ങള്‍ ഉള്ള ഇദ്ദേഹം 1996 ല്‍ ആലപ്പുഴ കണ്ടല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് മെഡിക്കല്‍ ഓഫീസര്‍ ആയി സേവനം ആരംഭിച്ചത്. തുടര്‍ന്ന് ഗ്രാമങ്ങളിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലെ സേവനത്തിലൂടെ അതിവേഗം ജനകീയ ഡോക് ടര്‍ എന്ന പേരെടുത്തു. 2009 ല്‍ ആലപ്പുഴ ജില്ലയില്‍ ഡെപ്യൂട്ടി ഡി എം ഒ ആയി ചുമതലയേറ്റു.

ആറുവര്‍ഷക്കാലം ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ എന്ന നിലയില്‍ ആലപ്പുഴയില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 2015 ല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറായി കോട്ടയത്ത് ചുമതലയേറ്റു. പ്രളയകാലത്തും കോവിഡ് കാലഘട്ടത്തിലും രോഗപ്രതിരോധ രംഗത്ത് നിര്‍ണായക സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് ഇടുക്കി ഡി എം ഒ ആയി സ്ഥാനമേറ്റു. 2022 ല്‍ അഡീഷണല്‍ ഡയറക് ടറായി സ്ഥാനക്കയറ്റം ലഭിച്ച ഇദ്ദേഹം കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു.
ഭാര്യ: മിനു ജേക്കബ്. മക്കള്‍: ജോര്‍ജ് ജേക്കബ് (സോഫ്റ്റ വെയര്‍ എന്‍ജിനിയിര്‍, കൊച്ചി സിട്രസ് ഇന്‍ഫര്‍മാറ്റിക്‌സ്), പ്രീതി ആന്‍ ജേക്കബ് (കോഴിക്കോട് എന്‍ ഐ ടിയില്‍ എം. ടെക് വിദ്യാര്‍ഥിനി)