ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികളുടെയും ഏക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുടെയും തിരഞ്ഞെടുപ്പ് ഏപ്രില്‍ 26 ന് നടത്തും. ഇതിന് മുന്നോടിയായുള്ള അന്തിമ വോട്ടര്‍പട്ടിക ഏപ്രില്‍ മൂന്നിന് ഉളിയക്കോവില്‍, വിലപ്പുറം റോഡില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ശിശു പരിചരണ കേന്ദ്രത്തിലും കലക്ടറേറ്റിലെ അഡീഷണല്‍ ഡവലപ്പ്മെന്റ് കമ്മീഷണര്‍ ജനറലിന്റെ ഓഫീസ് ബോര്‍ഡിലും പ്രസിദ്ധീകരിക്കും.
ജില്ലാ കൗണ്‍സിലിലെ ആജീവനാന്ത അംഗങ്ങള്‍ക്ക് മാത്രമേ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവൂ. ഒരു ആജീവനന്ത അംഗത്തിന് ഒരു സ്ഥാനത്തേക്ക് മാത്രം മത്സരിക്കാനാണ് അവസരം. നാമനിര്‍ദേശം ചെയ്യുന്നയാളും പിന്താങ്ങുന്നയാളും ലൈഫ് മെമ്പര്‍മാര്‍ ആയിരിക്കണം. നാമനിര്‍ദേശപത്രികള്‍ ശിശു പരിചരണ കേന്ദ്രം, വൈദ്യശാല നഗര്‍ – 156 വിളപ്പുറം റോഡ് ഉളിയക്കോവില്‍, കൊല്ലം എന്ന മേല്‍ വിലാസത്തില്‍ നേരിട്ടോ രജിസ്റ്റേഡായോ ഏപ്രില്‍ 10 വൈകിട്ട് 4.30 നകം ലഭ്യമാക്കണം.
ഏപ്രില്‍ നാല് മുതല്‍ നാമനിര്‍ദേശ പത്രികകള്‍ വാരണാധികാരിയുടെ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും.
ഏപ്രില്‍ 12 വൈകിട്ട് നാല് വരെയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം. പത്രിക പിന്‍വലിക്കാനുള്ള അപേക്ഷ ഒരിക്കല്‍ നല്‍കിയാല്‍ പിന്നീട് റദ്ദാക്കാനാകില്ല. അന്തിമ സ്ഥാനാര്‍ഥി പട്ടിക ഏപ്രില്‍ 12ന് വൈകിട്ട് അഞ്ചിന് വരണാധികാരിയുടെ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് ആവശ്യമായ വരുന്നില്ലെങ്കില്‍ ഏപ്രില്‍ 26ന് രാവിലെ 11ന് തന്നെ ഫലപ്രഖ്യാപനം നടത്തും.