തുമ്പമണ്‍ ഗ്രാമ പഞ്ചായത്തില്‍ തുമ്പമണ്‍ തെക്ക് കേന്ദ്രമായി അഭി ക്യാരിബാഗ് യൂണിറ്റ് എന്ന പേരില്‍ കുടുംബശ്രീ വനിതാഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. 1.5 ലക്ഷം രൂപ പന്തളം ബ്ലോക്കില്‍ നിന്നും യൂണിറ്റിന് സബ്‌സിഡി ധനസഹായം അനുവദിച്ചു. യൂണിറ്റിന്റെ ഉദ്ഘാടനം പന്തളം ബ്ലോക്ക് പ്രസിഡന്റ് രേഖ അനില്‍ നിര്‍വഹിച്ചു. തുമ്പമണ്‍ പഞ്ചായത്ത് പ്രസിഡന്റ്  റോണി സഖറിയാ അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പോള്‍ രാജന്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ബി എസ് അനീഷ് മോന്‍ തുടങ്ങിയവർ പങ്കെടുത്തു.

10 കുടുംബങ്ങള്‍ക്ക് ആശ്രയമാകുന്ന ഈ പദ്ധതിയിലൂടെ വനിതകള്‍ക്ക് സ്വന്തമായി വരുമാനം നേടി ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായകമാകും. കേരളസര്‍ക്കാര്‍ വ്യവസായവാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിവരുന്ന ഒരുവര്‍ഷം ഒരു ലക്ഷം  സംരംഭം പദ്ധതിയില്‍ പന്തളം ബ്ലോക്കിന്റെ പരിധിയിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളും പന്തളം മുനിസിപ്പാലിറ്റിയും 100 ശതമാനം  നേട്ടം കൈവരിച്ചു.
.