സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന 100 ദിന കർമ പരിപാടിയുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ വ്യാപാര സ്ഥാപനങ്ങളിൽ പൂർണത പരിശോധനയും പെട്രോൾ പമ്പുകളിൽ ക്ഷമത-2 പരിശോധനയും നടത്തി. 863 വ്യാപാര സ്ഥാപനങ്ങളിലാണ് പൂർണത പരിശോധന നടത്തിയത്. 111 കേസുകൾ കണ്ടെത്തുകയും 93500 രൂപ പിഴ ഈടാക്കുകയും ചെയ്തു. ക്ഷമത-2 പരിശോധനയിൽ 43 പെട്രോൾ പമ്പുകൾ പരിശോധിക്കുകയും ഒരു കേസ് കണ്ടെത്തുകയും 500 രൂപ പിഴ ഈടാക്കുകയും ചെയ്തതായി ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.