എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത എം.ഡി/ഡിഎംബി (റേഡിയോ ഡയഗ്നോസിസ്) ഡിഎംഅര്‍ഡിയും ടിസിഎംസി രജിസ്ട്രേഷനും. പ്രായം 2023 ജനുവരി ഒന്നിന് 25-60. താത്പ്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ഏപ്രില്‍ അഞ്ചിന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഓഫീസിന് സമീപത്തുളള കൺട്രോൾ റൂമിൽ രാവിലെ 11.00 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്‍റര്‍വ്യൂവിലും പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10.00 മുതൽ 11.00 വരെ മാത്രമായിരിക്കും.