വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലെ ഈരാറ്റുപേട്ട ശിശുവികസന പദ്ധതി ഓഫീസ് പരിധിയിൽ എട്ടു പഞ്ചായത്തുകളിലെയും ഈരാറ്റുപേട്ട നഗരസഭയിലേയും അങ്കണവാടികളിൽ ഒഴിവുളള വർക്കർ / ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ അഞ്ചു മുതൽ 28ന് വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. അപേക്ഷാ ഫോം ഈരാറ്റുപേട്ട ശിശുവികസന പദ്ധതി ഓഫീസിലും അതത് പഞ്ചായത്ത്/നഗരസഭളിലും പ്രവൃത്തിദിവസങ്ങളിൽ ലഭിക്കും.