എടപ്പാൾ മണ്ണാറത്തോട് പാലം ഡോ. കെ.ടി ജലീൽ എം.എൽ.എ നാടിന് സമർപ്പിച്ചു. നാഷണല് റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 23.5 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചിട്ടുള്ളത്. വട്ടംകുളം പഞ്ചായത്തിലെ കല്യാണികാവിനെയും എടപ്പാളിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം.
ചടങ്ങില് എടപ്പാള് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എം.എ നജീബ്, ഷീജ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ദിലീപ്, യു പി പുരുഷോത്തമൻ, മുൻ പഞ്ചായത്തംഗം മഞ്ജുഷ എന്നിവർ പങ്കെടുത്തു.