പച്ചക്കറി വിത്തുകള്‍ വില്‍പനക്ക്

പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ചീര (അരുണ്‍), കുമ്പളം (ഇന്ദു), വെണ്ട (സല്‍കീര്‍ത്തി), വഴുതന (പള്‍പ്പിള്‍ ലോങ്), പയര്‍ (ലോല), വെള്ളരി (സൗഭാഗ്യ, അരുണിമ) എന്നീ പച്ചക്കറി വിത്തുകള്‍ വില്‍പ്പനക്ക് തയ്യാറായിട്ടുണ്ട്.  ആവശ്യമുള്ളവര്‍ കേന്ദ്രത്തില്‍ നേരിട്ട് എത്തുക. 8547891632.

കൗണ്‍സലര്‍ നിയമനം

കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ  കീഴില്‍  കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ പദ്ധതിയില്‍ കൗണ്‍സലറുടെ ഒഴിവുണ്ട്. യോഗ്യത : എം എസ് സി കൗണ്‍സലിങ് സൈക്കോളജി/ ക്ലിനിക്കല്‍ ആന്റ് കൗണ്‍സലിങ് സൈക്കോളജി/ സൈക്കോളജി. യോഗ്യതയുള്ളവര്‍ ഏപ്രില്‍ നാലിന് രാവിലെ 10.30ന് കണ്ണൂര്‍  അഞ്ചുകണ്ടിയിലെ ചോല സുരക്ഷ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0497-2764571, 9847401207.

ആറളം പുനരധിവാസ മേഖലയില്‍
ബാലസഭ ഫിലിം ഫെസ്റ്റ് 

കുടുംബശ്രീ ആറളം പട്ടികവര്‍ഗ്ഗ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ആറളം ഫാമിലെ കുട്ടികള്‍ക്കായി ബാലസഭ ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു.  ഏഴാം ബ്ലോക്കിലെ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ നടന്ന പരിപാടി ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു,   വാര്‍ഡ് അംഗം മിനി ദിനേശന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട്  ജെസി മോള്‍ വാഴപ്പിള്ളില്‍,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ സി രാജു, ടി ആര്‍ ഡി എം സൈറ്റ് മാനേജര്‍ കെ വി അനൂപ്, കോര്‍ഡിനേറ്റര്‍ പി സനൂപ്, കൗണ്‍സിലര്‍ ടി വി ജിതേഷ്, സ്‌നേഹിത സര്‍വ്വീസ് പ്രൊവൈഡര്‍ ബബിത എന്നിവര്‍ സംസാരിച്ചു.

ബയോമെട്രിക്ക് മസ്റ്ററിങ് നടത്തണം

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും മത്സ്യത്തൊഴിലാളി/ അനുബന്ധ തൊഴിലാളി/ വിധവ പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ജൂണ്‍ 30നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക്ക് മസ്റ്ററിങ് നടത്തണം. മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.  നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിവയര്‍ക്കു മാത്രമേ പെന്‍ഷന്‍ വിതരണം നടത്തുകയുള്ളൂവെന്ന് മത്സ്യബോര്‍ഡ് മേഖലാ എക്‌സിക്യൂട്ടീവ് അറിയിച്ചു. ഫോണ്‍: 0497 2734587.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തലശ്ശേരി താലൂക്ക് തിരുവങ്ങാട് വില്ലേജിലെ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.   അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റ് (www.malabardevaswom.kerala.gov.in), തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഏപ്രില്‍ 18ന് വൈകീട്ട് അഞ്ച് മണിക്കകം മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

ഗതാഗതം നിരോധിച്ചു

കതിരൂര്‍ നാദാപുരം റോഡില്‍ കല്ലിക്കണ്ടി പാലം പുനര്‍നിര്‍മ്മാണ പ്രവൃത്തിയുറെ ഭാഗമായി അനുബന്ധറോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ഏപ്രില്‍ മൂന്ന് മുതല്‍ ഏഴ് ദിവസത്തേക്ക് പൂര്‍ണ്ണമായും നിരോധിച്ചു.  പാനൂര്‍ – പാറാട് വഴി നാദാപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാറാട് – കുന്നോത്ത്പറമ്പ് – തൂവ്വക്കുന്ന് – കല്ലിക്കണ്ടി വഴിയും പാറാട് വഴി പാനൂരിലേക്ക് പോകേണ്ട വാഹനങ്ങള്‍ കല്ലിക്കണ്ടി – തൂവ്വക്കുന്ന് – കുന്നോത്ത്പറമ്പ് വഴി പാറാടിലേക്കും പോകേണ്ടതാണെന്ന് കണ്ണൂര്‍ പൊതുമരാമത്ത് പാലങ്ങള്‍ ഉപവിഭാഗം അസി.എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.

മരം ലേലം

മാങ്ങാട്ട്പറമ്പ കെ എ പി നാലാം ബറ്റാലിയനിലെ അപകടകരമായ രീതിയില്‍ നില്‍ക്കുന്ന എട്ട് മരങ്ങള്‍ ഏപ്രില്‍ 11ന് രാവിലെ 11 മണിക്ക് ബറ്റാലിയന്‍ ആസ്ഥാനത്ത് ലേലം ചെയ്യും.  ഫോണ്‍: 0497 2781316.

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിനോടനുബന്ധിച്ച കാന്റീനില്‍ മലിനജല ടാങ്ക് നിര്‍മ്മിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഏപ്രില്‍ 17ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

തീയതി നീട്ടി

സംസ്ഥാന സഹകരണ യൂണിയന്റെ   തിരുവനന്തപുരത്തെ   കേരള   ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എംബി.എ (ഫുള്‍ടൈം) 2023-25 ബാച്ചിലേക്ക് പ്രവേശനത്തിനുള്ള തീയതി ഏപ്രില്‍ 13 വരെ നീട്ടി.
കേരള സര്‍വ്വകലാശാലയുടെയും, എ ഐ സി ടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്‌സ്, സിസ്റ്റം എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പും, എസ് സി/എസ് ടി/ ഒ ഇ സി/ ഫിഷര്‍മാന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും.  ഫോണ്‍: 8547618290,     9288130094.  വെബ്‌സൈറ്റ്: www.kicma.ac.in.

തേക്ക് തടികളുടെ ലേലം

വനം വകുപ്പിന്റെ കണ്ണോത്ത് ഗവ.ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ ലേലം ഏപ്രില്‍ 11, 29 തീയതികളില്‍ നടക്കും.  കണ്ണവം റിസര്‍വ് വനത്തിലെ തേക്ക് തോട്ടത്തില്‍ നിന്നും ശേഖരിച്ച വിവിധ ക്ലാസില്‍പെട്ട തേക്ക് തടികളും മരുത്, കരിമരുത്, മഹാഗണി,  പൂവ്വം, ചടച്ചി, ആഞ്ഞിലി, കുന്നിവാക, ഇരൂള്‍ എന്നീ തടികളും വില്‍പനക്ക് ഒരുക്കിയിട്ടുണ്ട്.  ഓണ്‍ലൈന്‍ വഴി നടത്തുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com വഴിയും കണ്ണോത്ത് ഗവ.ടിമ്പര്‍ ഡിപ്പോയിലും രജിസ്റ്റര്‍ ചെയ്യാം.  രജിസ്‌ട്രേഷന്‍ നടത്താന്‍ ആഗ്രഹിക്കുന്ന കച്ചവട സ്ഥാപനങ്ങളും സ്വന്തം ആവശ്യത്തിന് തടികള്‍ എടുക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും പാന്‍കാര്‍ഡ്, ദേശസാല്‍കൃത ബാങ്ക് പാസ് ബുക്ക്, ആധാര്‍/ തിരിച്ചറിയല്‍ കാര്‍ഡ്, ഇ മെയില്‍ അഡ്രസ്, ജി എസ് ടി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (കച്ചവടക്കാര്‍) എന്നിവ സഹിതം ഹാജരാകണം.  ഫോണ്‍: 0490 2302080.

വൈദ്യുതി മുടങ്ങും

പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലുകെട്ടുചിറ, ജുമായത്ത്, അരയമ്പേത്ത്, ഇസ്ലാഹിയ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ രണ്ട് ഞായര്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.