ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള ടൂറിസം സര്‍ക്യൂട്ട് എം.എല്‍.എമാരായ എ. പ്രഭാകരന്‍, അഡ്വ. കെ. പ്രേംകുമാര്‍ എന്നിവര്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ജില്ലയുടെ വ്യക്തമായ രൂപരേഖ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂറിസം സര്‍ക്യൂട്ട് തയ്യാറാക്കിയിരിക്കുന്നത്. പൈതൃകം, തീര്‍ത്ഥാടനം, സിനിമ, ഡാം, വൈല്‍ഡ് ലൈഫ്, സാഹസികം, വരരുചി, നാറാണത്ത്, അഗ്നിഹോത്രി, ക്യുസീന്‍ (പാചകരീതി) എന്നിങ്ങനെ 11 വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ടൂറിസം സര്‍ക്യൂട്ട് തയ്യാറാക്കിയിരിക്കുന്നത്. ഒരോ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പാലക്കാട് നിന്നും എങ്ങനെ എത്തിച്ചേരാം, ഒരോ കേന്ദ്രങ്ങളുടെയും പ്രാധാന്യം എന്നിവയും ഈ ടൂറിസം സര്‍ക്യൂട്ടിലുണ്ട്.
ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ കെ. ബാബു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത്, ഡി.ടി.പി.സി സെക്രട്ടറി ഡോ. എസ്.വി സില്‍ബര്‍ട്ട് ജോസ്, ഡി.ടി.പി.സി ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍ കുമാര്‍, മലമ്പുഴ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.