2023 ഏപ്രിൽ 24 മുതൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ), നഴ്സ് കം ഫാർമസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത അപേക്ഷ ഫോറം തിരുവനന്തപുരം/കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ നിന്നും ഡോ. എ. കെ. ബി മിഷൻ സ്കൂൾ ഓഫ് ഫാർമസിയിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ ഏപ്രിൽ 17ന് വൈകിട്ട് അഞ്ച് വരെയും 10 രൂപ പിഴയോടെ 19ന് വൈകുന്നേരം അഞ്ച് വരെയും സ്വീകരിക്കും. അപേക്ഷയോടൊപ്പം പരീക്ഷാഫീസായി പേപ്പർ ഒന്നിനു 200 രൂപ നിരക്കിൽ തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസറുടെ പേരിൽ എസ്. ബി. ഐ ഫോർട്ട്, തിരുവനന്തപുരം ബ്രാഞ്ചിൽ നിന്നും മാറാവുന്ന ഡിഡി ആയി ഉള്ളടക്കം ചെയ്തിരിക്കണം. പൂരിപ്പിച്ച അപേക്ഷകളും, ഡിഡിയും മുകളിൽ പറഞ്ഞ തീയതിക്കകം പ്രിൻസപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. വൈകിക്കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കില്ല. വിശദവിവരങ്ങൾക്ക്: www.ghmct.org.