കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുള്ള അംശാദായം അടയ്ക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക വരുത്തിയതിനാൽ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് കാലപരിധിയില്ലാതെ അംശാദായം കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിന് കുടിശ്ശിക നിവാരണം ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി. ഈ സാഹചര്യത്തിൽ ബോർഡിൽ 2023 ഏപ്രിൽ 1 2023 മേയ് 31 വരെ രണ്ട് മാസത്തേക്ക് കൂടി അവസാനമായി കുടിശ്ശിക നിവാരണത്തിനുള്ള കാലയളവ് ദീർഘിപ്പിച്ചിട്ടുണ്ട്. കുടിശ്ശിക വരുത്തിയ ഓരോ വർഷത്തിനും 10 രൂപ നിരക്കിൽ പിഴ ഈടാക്കുന്നതാണ്. ഇതിനകം 60 വയസ് പൂർത്തിയാക്കിയ തൊഴിലാളികൾക്ക് കുടിശ്ശിക അടയ്ക്കുന്നതിനും അംഗത്വം പുന:സ്ഥാപിക്കുന്നതിനും സാധിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളുമായി ബന്ധപ്പെടണം.