ജില്ലാ സ്‌പോർട്സ് കൗൺസിൽ, എക്‌സൈസ് വിമുക്തി മിഷൻ
എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പള്ളിയാട് ശ്രീനാരായണ യു.പി സ്കൂളിൽ കായിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കുട്ടികളെ മികച്ച വ്യക്തികളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ
കായിക ലഹരി എന്ന സന്ദേശമുയർത്തി ”കളിത്തട്ട്- 2023” എന്ന പേരിലാണ്  10 ദിവസത്തെ അവധിക്കാല കായിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ സോജൻ സെബാസ്റ്റ്യൻ നിർവഹിച്ചു. കായിക ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ നിർവഹിച്ചു. സ്‌കൂൾ മാനേജർ ടി.പി സുഖലാൽ, ഹെഡ്മാസ്റ്റർ പി പ്രദീപ്, വാർഡ് മെമ്പർ ടി. മധു പി.ടി.എ പ്രസിഡന്റ് ദീപേഷ് എ.എസ് എന്നിവർ പങ്കെടുത്തു.