2022 ഡിസംബര്‍ 31 വരെ സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ലഭിച്ച തിരുവനന്തപുരം ജില്ലാ ക്ഷേമനിധി ഓഫീസിലെ ഗുണഭോക്താക്കള്‍ ജൂണ്‍ 30നകം അക്ഷയകേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണം. മസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ പെന്‍ഷന്‍ വിതരണം ചെയ്യുകയുള്ളു.
ആധാര്‍ ഇല്ലാതെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍, ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ എന്നിവര്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കണം.
2024 മുതല്‍ എല്ലാ വര്‍ഷവും ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 28/29 നകം മസ്റ്ററിങ് നടത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2325582, 8330010855.