സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി മറൈൻഡ്രൈവിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ കാക്കനാട് കളക്ടറേറ്റിലെ ഗായകസംഘം ഗാനമേള അവതരിപ്പിക്കും. പ്രദർശന മേളയിൽ ഏപ്രിൽ ആറ് വ്യാഴാഴ്ച വൈകിട്ട് ആറിന് കളക്ടറേറ്റ് ഗായക സംഘത്തിന്റെ കരോക്കെ ഗാനമേള അരങ്ങേറും.

ഡെപ്യൂട്ടി കളക്ടർ പി. ബി.സുനി ലാൽ, സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർ പി.ടി സൂരജ്, ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് സി.കെ മുരളീധരൻ, എൽ.എ സ്പെഷ്യൽ തഹസിൽദാർ കെ.രാധാകൃഷ്ണൻ, വില്ലേജ് ഓഫീസർമാരായ രാജേന്ദ്രൻ, സുനിൽ കുമാർ, ജൂനിയർ സൂപ്രണ്ട് മീനാകുമാരി, ഹെഡ് ക്ലർക്ക് എൽദോ, സീനിയർ ക്ലർക്ക് കാവ്യ. എസ്. മേനോൻ കുന്നത്തുനാട് താലൂക്ക് ക്ലർക്ക് ഹരിത എന്നിവരാണ് ഗായക സംഘത്തിൽ ഉള്ളത്. വൈകിട്ട് അഞ്ചിന് മറയൂരിൽ നിന്നുള്ള സംഘത്തിന്റെ ഗോത്ര കലാമേള മലപുലയാട്ടവും നടക്കും.